മന്‍ഡ്രൂസ് ചുഴലിക്കാറ്റ് കരതൊട്ടു: തമിഴ്‌നാടിന്റെ തീരമേഖലകളില്‍ ശക്തമായ കാറ്റും മഴയും; കേരളത്തിലും മുന്നറിയിപ്പ്

മന്‍ഡ്രൂസ് ചുഴലിക്കാറ്റ് കരതൊട്ടു: തമിഴ്‌നാടിന്റെ തീരമേഖലകളില്‍ ശക്തമായ കാറ്റും മഴയും; കേരളത്തിലും മുന്നറിയിപ്പ്

ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ ഫലമായി തമിഴ്‌നാട്ടിലെ തീരമേഖലയിൽ ശക്തമായ കാറ്റും മഴയും. തമിഴ്‌നാട് മഹാബലിപുരത്തിന് സമീപമായാണ് ചുഴലിക്കാറ്റ് കരതൊട്ടത്.

75 കിലോമീറ്റർ വേഗതയിലാണ് തീരമേഖലകളിൽ കാറ്റുവീശുന്നത്. തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കൽപേട്ട്, കാഞ്ചീപുരം, വില്ലുപുരം എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.

ചെന്നൈയിലും കനത്ത മഴ ലഭിക്കുന്നുണ്ട്. ഉച്ചയോടെ ചുഴലിക്കാറ്റ് ശക്തിക്കുറഞ്ഞ് തീവ്രന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നത്. 

വടക്ക് പടിഞ്ഞാറൻ ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻഡോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട് പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ചുഴലിക്കാറ്റ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കടലൂര്‍, വിഴുപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാനാണ് ജില്ലാഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.