ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരില്‍ വീണ്ടും വര്‍ധനവ്; കണക്ക് പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരില്‍ വീണ്ടും വര്‍ധനവ്; കണക്ക് പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരില്‍ വര്‍ധനവ്. ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011 മുതല്‍ 1.6 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി വി. മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചു.

ഈ വര്‍ഷം ഒക്ടോബര്‍ വരെ 183,741 പേര് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2015 ജനുവരി മുതല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ തേടി കോണ്‍ഗ്രസ് അംഗം അബ്ദുള്‍ ഖാലിഖ് ആണ് ചോദ്യമുന്നയിച്ചത്.

2015ല്‍ 131,489 പേരും 2016ല്‍ 141,603 പേരും 2017ല്‍ 133,049 പേരും 2018ല്‍ 134,561 പേരും, 2019ല്‍ 144017 പേരും 2020ല്‍ 85256 പേരും 2021ല്‍ 163370 പേരുമാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്.

2011ല്‍ ഇത് 122,819, 2012ല്‍ 120,923, 2013ല്‍ 131,405, 2014ല്‍ 129,328 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകള്‍. പൗരത്വം ഉപേക്ഷിക്കുന്നവര്‍ ഇന്ത്യയ്ക്ക് നഷ്ടമാക്കുന്ന സമ്പത്തിന്റെ കണക്കിനെ കുറിച്ചുള്ള ചോദ്യത്തോട് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സൂക്ഷിക്കുന്നില്ല എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ ഒഴികെ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച വിദേശികളുടെ എണ്ണം 2015ല്‍ 93, 2016ല്‍ 153, 2017ല്‍ 175, 2018ല്‍ 129, 2019ല്‍ 113, 2020ല്‍ 27, 2020ല്‍ 27, 2020, 2021ല്‍ 442, 2022ല്‍ 60 എന്നിങ്ങനെയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം 8,441 ഇന്ത്യക്കാര്‍ നിലവില്‍ വിദേശ ജയിലുകളില്‍ കഴിയുന്നതായും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു. ഇതില്‍ 4,389 പേര്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ ജയിലുകളില്‍ കഴിയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.