ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി; ബോട്ടുകള്‍ തകര്‍ന്നു: തമിഴ്‌നാട്- ആന്ധ്രാ തീരങ്ങളില്‍ നാശം വിതച്ച് മന്‍ഡ്രൂസ്

ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി; ബോട്ടുകള്‍ തകര്‍ന്നു: തമിഴ്‌നാട്- ആന്ധ്രാ തീരങ്ങളില്‍ നാശം വിതച്ച് മന്‍ഡ്രൂസ്

ചെന്നൈ: മന്‍ഡ്രൂസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി കാറ്റും മഴയും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ചെന്നൈ-പുതുച്ചേരി റോഡിലെ മഹാബലിപുരത്താണ് കരതൊട്ടത്.

കനത്ത കാറ്റിനെതുടര്‍ന്ന് ചെന്നൈയില്‍ ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി വീണു. കല്‍പ്പാക്കത്തെ ചിന്നപ്പുക്കം, പെരിയപ്പുക്കം തുടങ്ങിയ മേഖലകളില്‍ വീടുകള്‍ തകര്‍ന്നു. തീരപ്രദേശങ്ങളില്‍ നിര്‍ത്തിയിട്ടുന്ന അന്‍പതോളം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ചെന്നൈ വിമാനത്താവളത്തിലെ 26 വിമാന സര്‍വീസുകള്‍ വൈകി. ശക്തമായ മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി.

മണിക്കൂറില്‍ 70 കിലോമീറ്ററോളം വേഗതയിലാണ് കാറ്റ് വീശുന്നത്. തമിഴ്‌നാട്ടിലെ 10 ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. അയ്യായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.