ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആകാശവേധ മിസൈലുകള്‍ തേജസ്സില്‍ നിന്നും ശത്രുവിനെ ലക്ഷ്യമാക്കി പായാൻ ഒരുങ്ങുന്നു. 100 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ആസ്ട്ര മിസൈലകളാണ് വിജയകരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തേജസ്സ് വിമാനങ്ങളിലേക്ക് ഘടിപ്പിക്കാനൊരുങ്ങുന്നത്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ ഉപയോഗിക്കാന്‍ എത്തിച്ചിരിക്കുന്ന എല്ലാ തേജസ്സ് യുദ്ധ വിമാനങ്ങളിലും ആസ്ട്രമിസൈലുകള്‍ ഘടിപ്പിക്കും.
വിമാനങ്ങളില്‍ നിന്നുള്ള ആസ്ട്ര മിസൈല്‍ പരീക്ഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഭൂമിയില്‍ നിന്നും ആകാശത്തു നിന്നും തൊടുക്കാവുന്ന ആസ്ട്രയുടെ പരീക്ഷണം ഡി.ആര്‍.ഡി.ഒ നടത്തിക്കഴിഞ്ഞു. ശബ്ദത്തേക്കാള്‍ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വേഗമായ മാക് 4.5 രേഖപ്പെടുത്തിയ മിസൈലാണ് ആസ്ട്ര. എല്ലാ കാലാവസ്ഥയിലും പകലും രാത്രിയിലും ആസ്ട്ര ഉപയോഗിക്കാനാകും.
ഇന്ത്യയുടെ മികച്ച മിസൈലാണ് ആസ്ട്ര. ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന റഷ്യന്‍, ഫ്രഞ്ച്, ഇസ്രയേല്‍ മിസൈലുകള്‍ക്ക് പകരം കണ്ടെത്തിയതാണ് ആസ്ട്ര. ബി.വി.റാംസ് എന്ന പേരിലുള്ള വിദേശ മിസൈലുകളാണ് നിലവില്‍ ഇന്ത്യ അതിര്‍ത്തിയില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതിനിടെ ആസ്ട്രയുടെ 160 കിലോമീറ്റര്‍ ദൂരം താണ്ടുന്ന പരിഷ്‌ക്കരിച്ച പതിപ്പ് ഉടന്‍ ഡി.ആര്‍.ഡി.ഒ പരീക്ഷിക്കും. 350 കിലോമീറ്റര്‍ താണ്ടുന്ന ആസ്ട്ര മാര്‍ക്-3ന്റെ നിര്‍മ്മാണവും ഡി.ആര്‍.ഡി.ഒ ആരംഭിച്ചു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.