ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ 'തല'കളൊന്നും അവശേഷിക്കുന്നില്ല; ഈ വര്‍ഷം മാത്രം വധിച്ചത് 44 പേരെ

ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ 'തല'കളൊന്നും അവശേഷിക്കുന്നില്ല; ഈ വര്‍ഷം മാത്രം വധിച്ചത് 44 പേരെ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഇനി തീവ്രവാദികളുടെ ഉയര്‍ന്ന കമാന്‍ഡര്‍മാര്‍ ആരും അവശേഷിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ്.

ജമ്മു കാശ്മീര്‍ താഴ്വരയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ സൈന്യവും പൊലീസും വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുന്നതിനാല്‍ തീവ്രവാദികളുടെ സാന്നിധ്യം വലിയ അളവില്‍ കുറയ്ക്കാന്‍ സേനയ്ക്ക് കഴിഞ്ഞുവെന്നും ദില്‍ബാഗ് സിങ് കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍ ഉള്‍പ്പടെയുള്ള നാട്ടുകാരുടെ പിന്തുണയാല്‍ ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ വര്‍ഷം മാത്രം 44 മുന്‍നിര കമാന്‍ഡര്‍മാരെ വധിച്ചു. ജമ്മുവിലെ ഒരു ജില്ലയൊഴികെ ബാക്കി എല്ലാ ജില്ലകളില്‍ നിന്നും തീവ്രവാദികളെ തുടച്ചു നീക്കിയതായും ഡിജിപി വ്യക്തമാക്കി. ഇനി ശേഷിക്കുന്ന ജില്ലയില്‍ മൂന്ന് നാല് തീവ്രവാദികളാണുള്ളത്. അവിടെയും നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സമാധാനം ഇല്ലാതാക്കാനുള്ള പാക് ശ്രമങ്ങളെ നേരിടാന്‍ സുരക്ഷാ സേനയ്ക്കൊപ്പം പൊലീസും മുന്നിട്ടിറങ്ങുന്നു. ഇപ്പോള്‍ തീവ്രവാദ നിരയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ തോക്ക് എടുക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കുന്നു. ഇതിനായി തങ്ങള്‍ യുവാക്കള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നുണ്ടെന്നും ജമ്മുവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ യുവാക്കള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും ദില്‍ബാഗ് സിങ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.