'അല്‍ ഹില്‍മ്' എത്തി, 'രിഹ്‌ല' ഔട്ട് ; ഖത്തര്‍ ലോകകപ്പില്‍ ഇനി ഉപയോഗിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യയുള്ള പന്ത്

'അല്‍ ഹില്‍മ്' എത്തി, 'രിഹ്‌ല' ഔട്ട് ; ഖത്തര്‍ ലോകകപ്പില്‍ ഇനി ഉപയോഗിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യയുള്ള പന്ത്

ദോഹ: ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യ അടങ്ങിയ പുതിയ പന്ത്. 'അല്‍ ഹില്‍മ്' എന്നാണ് പുതിയ പന്തിന്റെ പേര്. സ്വപ്നം എന്നാണ് അര്‍ത്ഥം.

കളിക്കാരുടെ ഓരോ ടച്ചും കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്ന ടെക്‌നോളജി പുതിയ പന്തിലുണ്ട്. ലോകകപ്പെന്ന സ്വപ്നത്തിലേക്ക് നാല് ടീമുകള്‍ ലൈനില്‍ നില്‍ക്കുമ്പോള്‍ 'അല്‍ ഹില്‍മ്' എന്ന പുതിയ പന്തും വാര്‍ത്തകളില്‍ നിറയുകയാണ്. അഡിഡാസ് തന്നെയാണ് പന്തും രൂപകല്‍പന ചെയ്ത് നിര്‍മിച്ചത്.

ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ 'രിഹ്‌ല' എന്ന പന്തായിരുന്നു ഉപയോഗിച്ചിരുന്നത്. 'രിഹ്‌ല' എന്നാല്‍ യാത്ര, പ്രയാണം എന്നാണ് അര്‍ത്ഥം. സെമി ഫൈനലില്‍ നാളെ രാത്രി 12.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സ് മൊറോക്കോയെ നേരിടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.