കേരളത്തിലെ സാമൂഹിക പരിഷ്കരണ സമരങ്ങളിൽ മുഖ്യ സ്വാധീനം ചെലുത്തിയത് ക്രൈസ്തവ ആശയങ്ങൾ : പ്രൊഫ.എം.കെ സാനു

കേരളത്തിലെ സാമൂഹിക പരിഷ്കരണ സമരങ്ങളിൽ മുഖ്യ സ്വാധീനം ചെലുത്തിയത് ക്രൈസ്തവ ആശയങ്ങൾ : പ്രൊഫ.എം.കെ സാനു

 കോട്ടയം : കേരളത്തിൽ നടന്ന സാമൂഹിക പരിഷ്കരണ സമരങ്ങളിലെല്ലാം മുഖ്യ സ്വാധീനം ചെലുത്തിയത് ക്രൈസ്തവ ആശയങ്ങളായിരുന്നുവെന്ന് പ്രൊഫ.എം.കെ സാനു . കോട്ടയം എം.ജി സർവ്വകലാശാല ചാവറ കുര്യാക്കോസ് ഏലിയാസ് ചെയർ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സ്ത്രീപക്ഷ ചിന്തകൾ കേരള സമൂഹത്തിൽ പ്രചരിക്കുന്നതിനു മുമ്പേ മേൽമുണ്ട് സമരം പോലെ ഉള്ള സ്ത്രീ അവകാശ സമരങ്ങൾ ക്രൈസ്തവികതയുടെ സ്വാധീനത്തിലാണ് നടന്നത്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരുദേവ ആഹ്വാനത്തിനു അര നൂറ്റാണ്ടു മുമ്പ് തന്നെ ജാതിഭേദമന്യേ വിദ്യാഭ്യാസത്തിന് ആഹ്വാനം ചെയ്യുകയും പള്ളിക്കൂടങ്ങൾ തുടങ്ങുകയും ചെയ്ത വിശിഷ്ടവ്യക്തിത്വം ആയിരുന്നു കുര്യാക്കോസ് എലിയാസ് ചാവറ എന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങ് ബഹു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ലേറ്റേഴ്‌സ് ഡയറക്ടർ പ്രൊഫ. കെ.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.കുര്യാക്കോസ് എലിയാസ് ചെയർ കോർഡിനേറ്റർ ഡോ. സജി മാത്യു, സി.എം. ഐ സഭയുടെ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ, റവ. ഡോ. മാർട്ടിൻ മള്ളാത്തു, ഫാ. റോബി കണ്ണഞ്ചിറ എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.