വഴിയോരക്കച്ചവടക്കാരോട്  മോശമായി പെരുമാറിയ സംഭവം; അന്വേഷണം ആരംഭിച്ചതായി കണ്ണൂർ ജില്ലാ പോലീസ് മേധാവി

വഴിയോരക്കച്ചവടക്കാരോട്  മോശമായി പെരുമാറിയ സംഭവം; അന്വേഷണം ആരംഭിച്ചതായി കണ്ണൂർ ജില്ലാ പോലീസ് മേധാവി

കണ്ണൂര്‍: വഴിയോര കച്ചവടക്കാരെ സിഐ അസഭ്യ വർഷം നടത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര. ഇന്ന് തന്നെ റിപ്പോർട്ട് ഡിഐജിക്ക് സമർപ്പിക്കുമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. റോഡുവക്കിൽ കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് ചെറുപുഴ സിഐ ബിനീഷ് കുമാര്‍ ഇവരോട് അപമര്യാദയായി പെരുമാറിയത്.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. സ്ഥലത്തെ വ്യാപാരികൾ പരാതിപ്പെട്ടതിനെ തുടർന്ന് എത്തിയ ചെറുപുഴ ഇൻസ്പെക്ടർ ബിനീഷ് കുമാർ, സിനിമാ സ്റ്റൈലിൽ വണ്ടിയിൽ നിന്ന് ഇറങ്ങി കച്ചവടക്കാരെ വിരട്ടി. ദേഹത്ത് കൈവെച്ച് സംസാരിക്കരുതെന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞപ്പോൾ അസഭ്യവര്ഷം ആരംഭിച്ചു. ചീത്ത വിളിക്കരുതെന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞപ്പോൾ സി ഐ കൂടുതൽ അസഭ്യവർഷം നടത്തുകയാണുണ്ടായത്.

വഴിയോര കച്ചവടക്കാർ ചെറുപുഴ ടൗണിന് സമീപത്ത് റോഡിൽ പഴങ്ങൾ വിറ്റിരുന്നത് വ്യാപാരികൾ ചോദ്യം ചെയ്തിരുന്നു. ടാക്സും വാടകയും കൊടുത്തു കച്ചവടം നടത്തുന്നവരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് വഴിയോര കച്ചവടക്കാർ ചെയ്യുന്നത് എന്ന്  വ്യാപാരികൾ പറഞ്ഞു.

കച്ചവടക്കാരിലൊരാൽ ഈ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടു. നിങ്ങളെയെല്ലാം പാഠം പഠിപ്പിക്കുമെന്ന് സിഐയുടെ ആക്രോശവും വീഡിയോയിലുണ്ട്. റോഡ് സൈഡിൽ കച്ചവടം നടത്തിയവർക്ക് പിഴ ചുമത്തിയ പൊലീസ് സംഘം എല്ലാവരെയും അവിടെനിന്ന് ഒഴിപ്പിച്ചു. തെരുവുകച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇൻസ്പെക്ടറുടെ വാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.