ക്രിസ്തുമസ് രാവില്‍ ഉണ്ണീശോയെ പാടി എതിരേല്‍ക്കാം; ഇതാ ഒരു മനോഹര ഗാനം

ക്രിസ്തുമസ് രാവില്‍ ഉണ്ണീശോയെ പാടി എതിരേല്‍ക്കാം; ഇതാ ഒരു മനോഹര ഗാനം

ക്രിസ്തുമസ് രാവില്‍ ദൈവത്തെ മേഘദൂതരോടൊപ്പം പാടി എതിരേല്‍ക്കാന്‍ ഇതാ ഒരു മനോഹര ഗാനം. റോസ് മേരി ക്രീയേഷന്‍സ് അയര്‍ലണ്ടാണ് (Rose mary Creations, Ireland) ഈ ഗാനം ഒരുക്കിയിരിക്കുന്നു. ക്രിസ്തുമസ് രാവിനായ് വിശ്വാസികള്‍ ഏവരും പുണ്യങ്ങള്‍ പുഷ്പങ്ങള്‍ ആക്കി ഹൃദയമൊരുക്കിയും, പുല്‍ക്കൂട് പൂമുഖത്തൊരുക്കി ഭവനമൊരുക്കിയും ഒരുങ്ങുന്ന വേളയില്‍ മനുഷ്യനായി പിറന്ന ക്രിസ്തുവിനായി അണിയിച്ചൊരുക്കിയ ഗാനങ്ങള്‍ ഏറെ ഹൃദ്്യമാണ്.

ഈ ഗാനത്തിന്റെ പ്രൊഡ്യൂസര്‍ നിര്‍മ്മാണരംഗത്ത് വര്‍ഷങ്ങളായി സജീവ സാന്നിധ്യമായ അയര്‍ലണ്ട് മലയാളിയും ഗാല്‍വേ നിവാസിയുമായ മാത്യൂസ് കരിമ്പന്നൂര്‍ ആണ്. ഇതിന്റെ ഗാന രചന നിര്‍വഹിച്ചിട്ടുള്ളത് ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ മായാ ജേക്കബും സംഗീതം ജോബിന്‍ തച്ചിലും, ആലാപനം നിരവധി കവര്‍ സോംഗുകളിലൂടെയും സ്റ്റേജ് പെര്‍ഫോമെന്‍സിലൂടെയും ജനശ്രദ്ധ നേടിയ അമേരിക്കന്‍ മലയാളികൂടിയായ അലക്‌സാണ്ടര്‍ പാപ്പച്ചനും പശ്ചാത്തല സംഗീതം അരുണ്‍കുമാരനും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

പാതിരാവില്‍ പള്ളിയില്‍ പാടി പ്രാര്‍ത്ഥിക്കാന്‍ പുല്‍തൊട്ടിലില്‍ പിറന്ന ഉണ്ണിയ്ക്കായ് ഒരുക്കിയ ഈ ദിവ്യഗാനത്തിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

ക്രിസ്തീയ ഭക്തിഗാന രംഗത്ത് നിറ സാന്നിധ്യമായി ഉയര്‍ന്ന ജോബിന്‍സ് മ്യൂസിക് നോട്ടിസ് എന്ന യുട്യൂബ് ചാനല്‍ മലയാളികളുടെ അഭിമാനമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ശ്രീകുമാരന്‍ തമ്പി എന്നീ ഗാനരചയിതാക്കളുടെയും നിരവധി ചലച്ചിത്ര പിന്നണി ഗായകരുടെയും ഗാനങ്ങളാല്‍ ഇതിനകം മലയാളി മനസുകളില്‍ ഇടം നേടിക്കഴിഞ്ഞു. കൂടാതെ Sing and Win Competition, 'Great singer Contest' ലൂടെ നിരവധി പുതിയ പ്രതിഭകളെയും മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

വിണ്‍താരങ്ങളുടെ അകമ്പടിയോടെ, പുണ്യം നിറഞ്ഞ പൂജ്യരാജാക്കന്മാര്‍ക്കൊപ്പം നമുക്കായി ഭൂജാതനായ രാജാധി രാജനെ വരവേല്‍ക്കാന്‍ നമുക്കും ഒരുങ്ങാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26