വെബ്സൈറ്റിലൂടെ മയക്കുമരുന്ന് കച്ചവടവും സ്വർണതട്ടിപ്പും, സംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

വെബ്സൈറ്റിലൂടെ മയക്കുമരുന്ന് കച്ചവടവും സ്വർണതട്ടിപ്പും, സംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

ദുബായ്: വ്യാജവെബ്സൈറ്റുണ്ടാക്കി മയക്കുമരുന്ന് വില്‍പനയും സ്വർണത്തട്ടിപ്പും നടത്തിയിരുന്ന ആറംഗസംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. തട്ടിപ്പിനിരയായവർ നല്‍കിയ പരാതിയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുടുക്കിയത്. വിപണി വിലയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്വർണം നല്‍കുമെന്ന് പറഞ്ഞായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന്  ദുബായ്പോലീസിലെ സൈബർ ക്രൈം വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പലരും പണം നല്‍കിയത്. എന്നാല്‍ പിന്നീട് അവരുടെ അക്കൗണ്ടുകളില്‍ വന്‍ തുക നഷ്ടപ്പെട്ടപ്പോഴാണ് ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ ചോർത്തിയതായും തട്ടിപ്പിന് ഇരയായതായും പലരും മനസിലാക്കുന്നത്. ഇവർക്ക് പറഞ്ഞ സ്വർണവും നല്‍കിയിരുന്നില്ല. ഇതേ തുടർന്ന് തട്ടിപ്പിനിരയായവരില്‍ ചിലർ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വെബ് സൈറ്റും നടത്തിപ്പ് സംഘത്തേയും പോലീസ് കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും. ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സംഘം മയക്കുമരുന്ന് കടത്തുന്നതായും കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.