സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വീട് നൽകി കത്തോലിക്കാ ഇടവക മാതൃകയാകുന്നു

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വീട് നൽകി കത്തോലിക്കാ ഇടവക മാതൃകയാകുന്നു

ബംഗളുരു:  മത്തിക്കര  സെന്റ്. സെബാസ്റ്റ്യൻ  ഫൊറോനാ  ദേവാലയത്തിലെ സാമ്പത്തിക  ബുദ്ധിമുട്ട്  അനുഭവിക്കുന്നവർക്കായി  നിർമിച്ചു  നൽകിയ സെബാസ്റ്റ്യൻ  വില്ല  എന്ന  ഭവന  സമുചയം 21-11-2020ന്  മാണ്ട്യ രൂപത  അധ്യക്ഷൻ  മാർ  സെബാസ്റ്റ്യൻ  എടയന്ത്രത്  ആശീർവാദ  കർമം നടത്തി. ഇടവക വികാരി ഫാ. മാത്യു പനക്കകുഴി CMF ന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിമാരുടെ സംഘമാണ്  നിർമ്മാണപ്രവർത്തനങ്ങൾക്ക്   നേതൃത്വം നൽകിയത്.  1200  ചതുരശ്ര അടി വിസ്തൃതിയിൽ ഒരു കോടി രൂപ  മുതൽ മുടക്കുള്ള ഭവന സമുച്ചയത്തിൽ  7 കുടുംബങ്ങൾക്ക് സൗകര്യമായി താമസിക്കാൻ സാധിക്കും.  ഇടവകാംഗവും പ്രഥമ ട്രസ്റ്റിയുമായിരുന്ന  ശ്രി പി ജെ തോമസാണ് വീട് വയ്ക്കാനുള്ള 90 ലക്ഷം രൂപ വിലയുള്ള സ്ഥലം നൽകിയത്. ഭവന രഹിതരായവരെ സഹായിക്കാൻ ഇടവകയുടെ നേതൃത്വത്തിൽ ഇതിന് മുൻപും പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.  

2018ലെ  പ്രളയത്തിൽ  വീട്  നഷ്ടപെട്ട  ഇടുക്കി  രൂപതയിലെ  അടിമാലിക്കടുത്ത്  മച്ചിപ്ലാവ്  സെന്റ്  ഫ്രാൻസിസ്  അസിസ്സി  ദേവാലയത്തിൽ 6 ഭവനം നിർമിച്ചു  നൽകിയിരുന്നു. ഇതിനു  നേതൃത്വം  കൊടുത്തതും   ക്ലരീഷ്യൻ സന്യാസ സഭാംഗമായ വികാരി. ഫാ. മാത്യു പനക്കകുഴിയാണ്.  തങ്ങളുടെ പ്രവർത്തനങ്ങൾ പേരിനോ പ്രശസ്തിക്കോ അല്ലെന്നും  സഭയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് തങ്ങൾ ഭവന പദ്ധതികൾക്കായി പരിശ്രമിക്കുന്നതെന്നും ഫാ മാത്യു സീന്യൂസ് ലൈവ് പ്രതിനിധിയോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.