മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്; തമിഴ്നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്; തമിഴ്നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141 അ​ടി പി​ന്നി​ട്ട​തോ​ടെ ത​മി​ഴ്നാ​ട് കേ​ര​ള​ത്തി​ന് ര​ണ്ടാം​ഘ​ട്ട അ​പാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന്​ ല​ഭി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141.35 അ​ടി​യാ​ണ്.

ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഇതോടെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗത കുറഞ്ഞു. 142 അടിയാണ് ഡാമിലെ അനുവദനീയമായ പരമാവധി ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 511 ഘനയടിയില്‍ നിന്ന് 1,100 ഘനയടിയായി കൂട്ടി. 

അ​ണ​ക്കെ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 2598 ഘ​ന​യ​ടി ജ​ല​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ജ​ല​നി​ര​പ്പ് 142ലേ​ക്ക് ഉ​യ​രു​ന്ന ഘ​ട്ട​മെ​ത്തി​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്കുള്ള ജ​ല​ത്തി​ന്‍റെ അ​ള​വ് സെ​ക്ക​ൻ​ഡി​ൽ 1100 ഘ​ന​യ​ടി​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.