കൊച്ചി: ക്രൈസ്തവരെ കൈയ്യിലെടുക്കാന്‍ ക്രിസ്മസ് കേക്ക് വിതരണത്തിനൊരുങ്ങി ബിജെപി. ഹിന്ദു പാര്‍ട്ടിയെന്ന പേരുദോഷം മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി ഇത്തവണ ക്രിസ്തുമസിന് ക്രൈസ്തവ വിഭാഗത്തില്‍പെട്ടവരുടെ വീടുകളില്‍ സമ്മാനവും മധുരവുമായി ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും എത്തും.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞകാലങ്ങളിലേതിനെക്കാള്‍ ക്രൈസ്തവരുമായി ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ബൂത്തുമുതല്‍ സംസ്ഥാന തലം വരെയുള്ള നേതാക്കള്‍ വീടുസന്ദര്‍ശനത്തിനായി ഇറങ്ങുന്നത്.
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ക്രൈസ്തവ സമുദായത്തിലെ അര്‍ഹര്‍ക്ക് നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രഘടകത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തലണമെന്ന് സംസ്ഥാന നേതൃത്വം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയ നിര്‍ദേശം.
ഇതിനിടെ, വിഴിഞ്ഞം പോലുള്ള വിഷയങ്ങള്‍ ബി.ജെ.പിക്ക് തലവേദനയാകുന്നുണ്ട്. വിഴിഞ്ഞത്ത് സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നാണ് ബി.ജെ.പി. പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അദാനിക്കൊപ്പം നില്‍ക്കാന്‍ തന്നെയാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.