തിരുവനന്തപുരം: നടു റോഡില്‍ യുവതിയെ പങ്കാളി വെട്ടിക്കൊന്നു. പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം. വഴയില സ്വദേശി സിന്ധുവാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പങ്കാളി രാകേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
കൊലപാതകത്തിനു ശേഷം രാകേഷ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചു. രാകേഷിനെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഭാര്യയും കുട്ടിയുമുള്ള രാകേഷ് സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തെത്തി ഒന്നിച്ചു താമസിക്കുകയായിരുന്നു. തന്റെ പണവും സ്വത്തും തട്ടിയെടുക്കാന്‍ സിന്ധു ശ്രമിക്കുകയാണെന്നും കുറച്ചു നാളായി ഒറ്റക്കാണ് താമസിക്കുന്നതെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.