പ്രതിപക്ഷ ബഹളം: രാജ്യ സഭ നിര്‍ത്തിവച്ചു; ലോക്‌സഭയില്‍ നടപടികളോട് സഹകരിച്ച് പ്രതിപക്ഷം

പ്രതിപക്ഷ ബഹളം: രാജ്യ സഭ നിര്‍ത്തിവച്ചു; ലോക്‌സഭയില്‍ നടപടികളോട് സഹകരിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യ സഭയില്‍ രണ്ട് വട്ടം സഭാ നടപടി നിര്‍ത്തിവച്ചു. നോട്ടീസ് നല്‍കിയ വിഷയത്തില്‍ ചര്‍ച്ച നടത്താത്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ശിവസനേ പാര്‍ട്ടികളാണ് രംഗത്തെത്തിയത്.

തവാങ് സംഘര്‍ഷം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതോടെ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കുന്നതായി സഭാധ്യക്ഷന്‍ അറിയിച്ചു.

അജണ്ടയിലുള്ള കാര്യങ്ങള്‍ മാത്രമേ ചര്‍ക്കെടുക്കു എന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിപക്ഷ ബഹളത്തിനു കാരണമായത്. തുടര്‍ന്ന് 15 മിനിറ്റ് സഭ നിര്‍ത്തി വച്ച ശേഷം വീണ്ടും ചേര്‍ന്നെങ്കിലും ബഹളം ഉയര്‍ന്നതോടെ നടപടികള്‍ നിര്‍ത്തിവച്ചു.

അതേസമയം ലോക്‌സഭയില്‍ പ്രതിപക്ഷം നടപടികളോട് സഹകരിക്കുന്നുണ്ട്. രാജ്യസഭയില്‍ ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹളം. പാര്‍ലമെന്റിനെ സര്‍ക്കാര്‍ തമാശയാക്കി മാറ്റുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.