'മയക്കുമരുന്നും സിഗരറ്റും ഉപയോഗിച്ചിരുന്നു'; നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

 'മയക്കുമരുന്നും സിഗരറ്റും ഉപയോഗിച്ചിരുന്നു'; നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ഭാരത്പൂര്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍. നെഹ്‌റു മയക്കുമരുന്ന് ഉപയോഗിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നുവെന്നാണ് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോറിന്റെ പരാമര്‍ശം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് അദേഹം ആരോപിച്ചു. ഇന്നലെ രാജസ്ഥാനിലെ ഭരത്പൂരില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടിയിലാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശം.

'ജവഹര്‍ലാല്‍ നെഹ്‌റുജി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. സിഗരറ്റ് വലിക്കുമായിരുന്നു. മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. നമ്മുടെ രാജ്യം ലഹരിമരുന്ന് ഭീഷണിയിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണത്തെയും മറ്റ് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിച്ച് അവരില്‍ ഭയം സൃഷ്ടിക്കാന്‍ ഞാന്‍ മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.'- മന്ത്രി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.