ലോകത്തെ കുഞ്ഞുമനുഷ്യന്‍, ഗിന്നസ് ബുക്കിലിടം പിടിച്ച് ഇറാനിയന്‍ സ്വദേശി

ലോകത്തെ കുഞ്ഞുമനുഷ്യന്‍, ഗിന്നസ് ബുക്കിലിടം പിടിച്ച് ഇറാനിയന്‍ സ്വദേശി

ദുബായ്: ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡിന് 65.24 സെന്‍റീമീറ്റർ ഉയരമുളള ഇറാനിയന്‍ സ്വദേശി അഫ്ഷിന്‍ എസ്മ അർഹനായി. ദുബായില്‍ ഗിന്നസ് റെക്കോർഡ് അധികൃതരാണ് റെക്കോർഡ് നേട്ടം പ്രഖ്യാപിച്ചത്. മുൻ റെക്കോർഡ് ഉടമ കൊളംബിയൻ എഡ്വേർഡ് നിനോ ഹെർണാണ്ടസിനെ 6.86 സെന്‍റീമീറ്റർ കൊണ്ടാണ് അഫ്ഷിന്‍ മറികടന്നതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ചീഫ് എഡിറ്റർ ക്രെയ്ഗ് ഗ്ലെൻഡേ ദുബായിൽ പറഞ്ഞു. ഇറാനിലെ പടിഞ്ഞാറന്‍ അസർ ബൈജാനിലാണ് 20കാരനായ അഫ്ഷിന്‍ എസ്മ ജനിച്ചത്. ജനിച്ചപ്പോള്‍ 700 ഗ്രാമായിരുന്നു ഭാരം. ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു.


സാധാരണ തൊഴിലാളിയായ പിതാവിന് അഫ്ഷിന്‍റെ ചികിത്സ ചെലവ് താങ്ങുക പ്രയാസമായിരുന്നു. പെട്ടന്ന് ക്ഷീണിക്കുമെന്നതു കൊണ്ടുതന്നെ ഒറ്റയ്ക്ക് കുറേ ദൂരം സഞ്ചരിക്കാനാകാത്തതുകൊണ്ട് സ്കൂളില്‍ പോകാന്‍ കഴി‍ഞ്ഞിട്ടില്ല. എല്ലാ മക്കളേയും പോലെ മാതാപിതാക്കള്‍ക്ക് തണലാകണമെന്നതാണ് ലക്ഷ്യം.ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബു‍ർജ് ഖലീഫയിലെ ഏറ്റവും മുകളിലെ നില കാണണമെന്നത് കുഞ്ഞുമനുഷ്യന്‍റെ വലിയ ആഗ്രഹം. ഗിന്നസ് റെക്കോർഡ് സ്വപ്നം സഫലമാക്കാന്‍ സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. ഫുട്ബോളും ഇഷ്ടമുളള അഫ്ഷിന്‍റെ ഇഷ്ടതാരം മെസിതന്നെ.എന്നാല്‍ ഫ്രാന്‍സിനായിരിക്കും ലോകകപ്പ് വിജയമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.