തകർന്ന റോഡ് മരണക്കെണി; മരിച്ചയാളുടെ  കുടുംബത്തിന് 50,000 രൂപ നൽകണം - മനുഷ്യാവകാശ കമ്മീഷൻ 

തകർന്ന റോഡ് മരണക്കെണി; മരിച്ചയാളുടെ  കുടുംബത്തിന് 50,000 രൂപ നൽകണം - മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: പൈപ്പിന് വേണ്ടി കുഴിച്ച  നഗരസഭാ റോഡിലെ ചെളിക്കുണ്ടിൽ  ആമ്പുലൻസ്  താഴ്ന്നതു  കാരണം  ഹൃദ്രോഗി  യഥാസമയം ചികിത്സ കിട്ടാതെ  മരിച്ച സംഭവത്തിൽ കുടുംബത്തിന്  50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കാനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്  ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. ഏക  മകളുടെ വിവാഹത്തിന് തലേന്നാണ്  പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട അമ്മ തമലം കാട്ടാംവിള  റോഡിൽ താമസിച്ചിരുന്ന അനിതകുമാരി ചികിത്സ കിട്ടാതെ മരിച്ചത്. 2018 മേയ് 12 നായിരുന്നു മരണം സംഭവിച്ചത്.  കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി.

അനിതകുമാരിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടപ്പോൾ ഇവർ വാടകയ്ക്ക് താമസിക്കുന്ന  വീട്ടിലേക്കുള്ള  വഴി ആമ്പുലൻസിന്  സഞ്ചരിക്കാൻ കഴിയാത്ത വിധം പരിതാപകരമായിരുന്നുവെന്ന്  റിപ്പോർട്ടിൽ പറയുന്നു. ഏകദേശം ഒന്നര മണിക്കൂർ നെഞ്ചു വേദന അനുഭവപ്പെട്ട രോഗിയുമായി  ആമ്പുലൻസ് റോഡിൽ കിടന്നു.  അനിത കുമാരിയുടെ  ഭർത്താവായ പരാതിക്കാരൻ കെ. വിജയ കുമാർ സെക്യൂരിറ്റി ജോലിക്കാരനായിരുന്നു.  അനിതകുമാരിയുടെ മരണത്തിന്  ശേഷം റോഡ് പുതുക്കി പണിതു. കാട്ടാം വിള റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണമാണ് തന്റെ ഭാര്യ മരിച്ചതെന്ന് പരാതിക്കാരൻ വാദിച്ചു. മുഖ്യമന്ത്രിയുടെ ഭുരിതാശ്യാസ നിധിയിൽ  നിന്നും 50,000 രൂപ നേരത്തെ അനുവദിച്ചിരുന്നതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. അതു കൂടാതെ 50,000 രൂപ അനുവദിക്കാനാണ് കമ്മീഷൻ ഉത്തരവായത്. ബി പി എൽ വിഭാഗക്കാരനാണ് പരാതിക്കാരൻ. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.