യുഎഇയില്‍ സന്ദ‍ർശക വിസപുതുക്കാന്‍ രാജ്യം വിടണം, മാർഗ്ഗങ്ങളേതൊക്കെ അറിയാം.

യുഎഇയില്‍ സന്ദ‍ർശക വിസപുതുക്കാന്‍ രാജ്യം വിടണം,  മാർഗ്ഗങ്ങളേതൊക്കെ അറിയാം.

ദുബായ് : കോവിഡ് കാലത്ത് നല്‍കിയ ഇളവുകള്‍ നീക്കിയതോടെ ദുബായ് ഒഴികെയുളള എമിറേറ്റുകളില്‍ നിന്ന് സന്ദർശക വിസയെടുത്തവർക്ക് രാജ്യം വിടാതെ വിസ പുതുക്കാനാവില്ല. ചെലവുകുറഞ്ഞ് വിസ മാറിയെടുക്കുന്നതെങ്ങനെയെന്ന് അറിയാന്‍ നിരവധി പേരാണ് ട്രാവല്‍ ഏജന്‍സികളില്‍ എത്തുന്നത്. യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ബസ് മാർഗം പോകാവുന്നതാണ്.അതിന് ശേഷം യുഎഇയിലെ സന്ദർശകവിസയ്ക്ക് അപേക്ഷിക്കാം. വിസ ലഭിച്ചാലുടനെ യുഎഇയിലേക്ക് തിരികെയെത്താം.

ടൂറിസ്റ്റ് വിസ പുതുക്കാനുളള ഏറ്റവും ചെലവുകുറഞ്ഞ മാർഗമാണിത്. ഒമാനിലേക്ക് പോകാന്‍ വിസ ആവശ്യമാണ്. ഇതിന് രണ്ട് ദിവസം വരെ സമയമെടുക്കും. എന്നാല്‍ യുഎഇ വിസ അതേദിവസം തന്നെ നല്കാറുണ്ട്. നിലവില്‍ ദുബായില്‍ മാത്രമാണ് രാജ്യം വിടാതെ വിസ പുതുക്കാന്‍ സൗകര്യമുളളത്. ദുബായ് ഇമിഗ്രേഷൻ അതിന്‍റെ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നത് വരെയുളള കാലതാമസം മാത്രമാണ് ഇതിനുളളത്. മറ്റൊന്ന് എയർപോർട്ട് ടു എയർപോർട്ട് വഴിയുള്ള വിസമാറ്റമാണ്. അയല്‍ രാജ്യത്തേക്ക് പോയി ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ പുതിയ സന്ദർശക വിസയില്‍ യുഎഇയിലേക്ക് മടങ്ങിയെത്താം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.