5000 കി.മി അകലെയുള്ള ലക്ഷ്യം വരെ ഭേദിക്കും; അഗ്നി-5 ന്റെ നൈറ്റ് ട്രയല്‍ വിജയകരം

5000 കി.മി അകലെയുള്ള ലക്ഷ്യം വരെ ഭേദിക്കും; അഗ്നി-5 ന്റെ നൈറ്റ് ട്രയല്‍ വിജയകരം

ഭുവനേശ്വര്‍: 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ ശേഷിയു ഇന്ത്യയുടെ ആണവ വാഹക ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ന്റെ നൈറ്റ് ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒഡിഷയില്‍ വെച്ച് വൈകീട്ട് 5.30 നാണ് മിസൈല്‍ പരീക്ഷിച്ചത്. 

മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്‌നി-5 ന്റെ നൈറ്റ് ട്രയല്‍ നടത്തിയത്. മുന്‍ പതിപ്പുകളേക്കാള്‍ ഭാരം കുറവാണിതിന്. ഒരു മൊബൈല്‍ മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഇന്നത്തെ വിക്ഷേപണം നടന്നത്.

ആവശ്യമെങ്കില്‍ അഗ്‌നി 5 മിസൈലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഈ പരീക്ഷണത്തിലൂടെ വ്യക്തമായെന്നും പ്രതിരോധമേഖലയിലുള്ളവര്‍ പറയുന്നു.

അഗ്‌നി മിസൈല്‍ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് അഗ്‌നി-5. 5000 കി.മി ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കാന്‍ ഇതിന് സാധിക്കും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 നെ കൂടാതെ 700 കി.മീ പരിധിയുള്ള അഗ്‌നി-1, 2000 കി.മീ പരിധിയുള്ള അഗ്‌നി-2, 2500 കി.മീ പരിധിയിലുള്ള അഗ്‌നി-3, 3500 കി.മീ പരിധിയുള്ള അഗ്‌നി -4 എന്നിവയാണ് ഈ ശ്രേണിയിലെ മുന്‍ഗാമികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.