തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകിട്ട് 6ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കും. പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദന്‍ മുഖ്യാതിഥിയാകും. മന്ത്രി കെ. രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി.
സുവര്‍ണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ കെ.ആര്‍.മോഹനന്‍ അവാര്‍ഡുകള്‍ മന്ത്രിമാരായ വി.എന്‍.വാസവന്‍,വി.ശിവന്‍കുട്ടി,കെ.രാജന്‍ എന്നിവര്‍ സമ്മാനിക്കും. മികച്ച സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ തിയേറ്ററുകള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിക്കും.
മേള മികച്ച രീതിയില്‍ റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകളും ചലച്ചിത്ര നിരൂപണ മല്‍സരത്തിലെ വിജയിക്കുള്ള കാഷ് അവാര്‍ഡും മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിക്കും. 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.