ഫാ.സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇര: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതി

ഫാ.സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇര: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതി

ദ്വാരക: ഫാ.സ്റ്റാൻ സ്വാമിയെ കുടുക്കാൻ എൻഐഎ വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്ന കണ്ടെത്തൽ അത്യന്തം വേദനാജനകവും ഞെട്ടിക്കുന്നതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതാ സമിതി. ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണ്. അദ്ദേഹത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ എൻ ഐ എ ഇലക്ട്രോണിക് തെളിവുകൾ കെട്ടിച്ചമച്ചതിലൂടെ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്തത്. ഇത് എൻ ഐ എ അന്വേഷണങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്.

അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യുകയും വ്യാജ മെയിലുകൾ ഉൾപ്പെടെ നിക്ഷേപിക്കുകയും ചെയ്തത് വലിയ ഗൂഡാലോചനയുടെ ഭാഗമാണ്. സംഘ പരിവാർ നേതാകൾക്ക് ഇതിലുള്ള പങ്ക് വ്യക്തമായിരിക്കുകയാണ്. ഈ വ്യാജ തെളിവുകൾ എല്ലാം ഫാ സ്റ്റാൻ സ്വാമി നിഷേധിച്ചിട്ടും അദ്ദേഹത്തെ ജയിലിലാക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്തതിലൂടെയാണ് അദ്ദേഹം മരണപ്പെട്ടത്. ഈ നരഹത്യ ഭീതി ജനിപ്പിക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയതാണ്. ഇത് നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതാ സമിതി അഭിപ്രായപ്പെട്ടു. എൻ ഐ എ ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം. കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതാ സമിതി പ്രതിക്ഷേധം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26