ചങ്ങനാശേരി അതിരൂപത മാതൃവേദി പിതൃവേദി വാര്‍ഷികം നാളെ നടക്കും

ചങ്ങനാശേരി അതിരൂപത മാതൃവേദി പിതൃവേദി വാര്‍ഷികം നാളെ നടക്കും

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാ വാര്‍ഷികം ഡിസംബര്‍ 17 ശനിയാഴ്ച നടക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചങ്ങാശേരി കത്തീഡ്രല്‍ പാരീഷ് ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ 9.45 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10.30. പതാക ഉയര്‍ത്തലോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രാര്‍ത്ഥന റവ. സിസ്റ്റര്‍ ജോബിന്‍.FCC. (അനിമേറ്റര്‍ ), വെല്‍ക്കം ഡാന്‍സ് തൃക്കൊടിത്താനം ഫൊറോനയും നടത്തും. മാതൃവേദി പ്രസിഡന്റ് ആന്‍സി മാത്യു സ്വാഗതവും റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖ സന്ദേശവും നല്‍കും. പിതൃവേദി പ്രസിഡന്റ് എ പി തോമസ് അധ്യക്ഷ പ്രസംഗവും ഫിലിം ഡയറക്ടറും നടനുമായ ജോണി ആന്റണി, ചങ്ങനാശേരി കത്തീഡ്രല്‍പള്ളി വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ചമ്പക്കുളം ഫൊറോനയുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും ഉണ്ടായിരിക്കും. റവ. ഫാ. ബിജോ ഇരുപ്പക്കാട്ട് നന്ദി അര്‍പ്പിക്കും. തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26