അവതാര്‍ 2 ന് ഇന്ത്യയില്‍ ഗംഭീര സ്വീകരണം; ആദ്യ ദിനത്തിലെ മുന്‍കൂര്‍ ബുക്കിംഗ് വരുമാനം 20 കോടി

അവതാര്‍ 2 ന് ഇന്ത്യയില്‍ ഗംഭീര സ്വീകരണം; ആദ്യ ദിനത്തിലെ മുന്‍കൂര്‍ ബുക്കിംഗ് വരുമാനം 20 കോടി

ഇന്ത്യയില്‍ വന്‍ സ്വീകാര്യത നേടി ജെയിംസ് കാമറൂണിന്റെ അവതാര്‍ ദി വേ ഓഫ് വാട്ടര്‍. ആദ്യദിനത്തില്‍ 20 കോടിയാണ് മുന്‍കൂര്‍ ബുക്കിങ് നിന്നുള്ള വരുമാനം. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഐമാക്സ് സ്‌ക്രീനുകളില്‍ 2,500 മുതല്‍ 3,000 രൂപ വരെയാണ് ഒരു ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസിനെത്തിയത്.

കേരളത്തിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോര്‍ഡ് അവതാര്‍ ആദ്യഭാഗത്തിനാണ്. 13 വര്‍ഷത്തിന് ശേഷം ദ വേ ഓഫ് വാട്ടര്‍ ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനത്തില്‍ 40 മുതല്‍ 50 കോടി വരെ അവതാര്‍ 2 നേടുമെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

അവതാര്‍-2 കാഴ്ചയുടെ വിസ്മയം സൃഷ്ടിക്കുന്നതായാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.