അതിര്‍ത്തി തര്‍ക്കം: ചര്‍ച്ച അനുവദിച്ചില്ല; പാര്‍ലമെന്റില്‍ നാലാം ദിവസവും പ്രതിപക്ഷ ബഹളം

അതിര്‍ത്തി തര്‍ക്കം: ചര്‍ച്ച അനുവദിച്ചില്ല; പാര്‍ലമെന്റില്‍ നാലാം ദിവസവും പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റില്‍ ബഹളം. ചര്‍ച്ച അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് രാജ്യസഭ കോണ്‍ഗ്രസ് തടസപ്പെടുത്തി. ലോക് സഭയിലും ചര്‍ച്ച ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉപാധ്യക്ഷനോട് പറഞ്ഞു. ഉപാധ്യക്ഷന്‍ ഇത് തടഞ്ഞതോടെ പ്രതിപക്ഷം ശൂന്യവേള തടസപ്പെടുത്തി. ലോക്‌സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധിച്ചില്ല.

അതേസമയം ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി രണ്ടാം തവണയും വിമര്‍ശനം ആവര്‍ത്തിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാന്‍ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെയും ഇന്ത്യ വിമര്‍ശിച്ചു.

ഇന്ത്യയുടെ അധ്യക്ഷതയിലാണ് ഭീകരവാദ വിരുദ്ധ യോഗം ചേര്‍ന്നത്. യോഗത്തില്‍ ഇന്ത്യന്‍ നഴ്സും മുംബൈ ആക്രമണത്തിന്റെ ഇരയുമായ അഞ്ജലി കുല്‍തെ തന്റെ അനുഭവം പങ്കുവെച്ചു. തീവ്രവാദത്തോടുള്ള സമീപനത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറികടന്ന് 'സീറോ ടോളറന്‍സ്' നയത്തില്‍ എത്തണമെന്നും ജയശങ്കര്‍ ആഹ്വാനം ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.