'ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുക്കാത്തത് അവരുടെ തീരുമാനം'; തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് ഗവര്‍ണര്‍

'ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുക്കാത്തത് അവരുടെ തീരുമാനം'; തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനിലെ ക്രിസ്തുമസ് വിരുന്നിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുന്നുവെന്നും പക്ഷേ നിയമം അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ താല്‍പര്യങ്ങള്‍ തനിക്കില്ലെന്നും രാജ്ഭവവനില്‍ നടക്കുന്ന പരിപാടികളില്‍ താന്‍ ഏവരെയും ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമാനുസൃതമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി നിയമ വിരുദ്ധമായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നവര്‍ക്ക് തന്റെ നിലപാടില്‍ നിരാശ തോന്നുന്നതില്‍ ഒന്നും ചെയ്യാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബില്‍ കാണാതെ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.