ഉതമയ്ക്ക് സുവര്‍ണ ചകോരം; അറിയിപ്പ് മികച്ച മലയാള ചിത്രം: സമാപന സമ്മേളനത്തില്‍ രഞ്ജിത്തിന് കൂവല്‍

ഉതമയ്ക്ക് സുവര്‍ണ ചകോരം; അറിയിപ്പ് മികച്ച മലയാള ചിത്രം: സമാപന സമ്മേളനത്തില്‍ രഞ്ജിത്തിന് കൂവല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം ബൊളിവീയന്‍ ചിത്രം ഉതമയ്ക്ക്. അറിയിപ്പ്  മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം നേടി. ടൈമൂന്‍ പിറസെലിമോഗ്ലൂ (കെര്‍) ആണ് മികച്ച സംവിധായകന്‍.

നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫിറോസ് ഗോറിക്കാണ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് ജനപ്രിയ പുരസ്‌കാരം.

അതേസമയം മേളയുടെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കാണികളുടെ കൂവല്‍. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴാണ് കാണികള്‍ കൂവിയത്. ടിക്കറ്റ് കിട്ടാത്ത ഡെലിഗേറ്റുകളാണ് പ്രതിഷേധിച്ചത്.

എസ്എഫ്ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവല്‍ ഒരു പുത്തരിയല്ലെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. 1976ല്‍ എസ്എഫ്ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ടിക്കറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെയും പരാതികളും ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.