1400 വര്‍ഷത്തെ പഴക്കം; സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ വിസ്മയമൊരുക്കുന്ന മരം

1400 വര്‍ഷത്തെ പഴക്കം; സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ വിസ്മയമൊരുക്കുന്ന മരം

നിരവധിയാണ് പ്രകൃതിയിലെ വിസ്മയങ്ങള്‍. പലതും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. കാഴ്ചക്കാര്‍ക്ക് ദൃശ്യവിസ്മയമൊരുക്കുന്ന ഒരു മരമുണ്ട്, ചൈനയില്‍. ജിങ്കോ ബിലാബോ എന്നാണ് ഈ മരത്തിന്റെ പേര്. ഈ മരം കാണാന്‍ എല്ലാ വര്‍ഷവും ഒക്ടോബറിന്റെ അവസാനത്തോടെ നിരവധിപ്പേരാണ് എത്താറുള്ളതും.

ചൈനയിലെ ഷാങ്‌സി പ്രിവിശ്യയിലെ സോങ്‌നാന്‍ പര്‍വ്വതനിരയിലെ ഗു ഗുവാനിന്‍ ബുദ്ധ ക്ഷേത്രത്തിലാണ് ഈ മരം. പലരും ബുദ്ധ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നതു പോലും മരത്തിന്റെ ഭംഗി ആസ്വദിക്കാനാണ്. ശരത്കാലത്ത് ഈ മരം ഇല പൊഴിക്കുന്നത് കാണാന്‍ ഭംഗിയേറെയാണ്. മണിക്കൂറുകളോളം ഈ നയന മനോഹരമായ ദൃശ്യാനുഭവം കാത്തു നില്‍ക്കുന്നവരുമുണ്ട്.

മഞ്ഞ നിറത്തിലുള്ള ഇലകള്‍ ഒരു മഴപോലെ പൊഴിയാറുണ്ട് ചില ദിവസങ്ങളില്‍. ഒക്ടോബറിന്റെ അവസാനം മുതല്‍ ഡിസംബറിന്റെ ആദ്യ വാരം വരെയാണ് പ്രധാനമായും മരം സന്ദര്‍ശിക്കാന്‍ സന്ദര്‍ശകര്‍ എത്താറുള്ളത്. മരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കം പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്.

1400 വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ മരത്തിന് എന്നാണ് കരുതപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലെ തന്നെ ഏറ്റവും വലിയ ഭരണാധികാരികളില്‍ ഒരാളായിരുന്ന ടാങ് രാജവംശത്തിലെ ചക്രവര്‍ത്തിയായ ലി ഷിമിന്‍ നട്ടതാണ് ഈ മരമെന്നും പറയപ്പെടുന്നു. എന്തായാലും അവിസ്മരണീയമായ ദൃശ്യാനുഭവമാണ് ഈ മരം ഇന്നും സന്ദര്‍ശകര്‍ക്കായി സമ്മാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.