തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ പെന്‍ഷന്‍ ബാധ്യത 2013ലെ 12,419 കോടിയില്‍നിന്ന് 29,657 കോടിയായി. പുതുക്കിയ കണക്കില്‍ 17,238 കോടിയാണ് വര്‍ധന. പണം കണ്ടെത്താന്‍ ഏകദേശം 11,200 കോടി രൂപയ്ക്കുള്ള കടപ്പത്രം ഇറക്കാനുള്ള അനുമതിക്കായി ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചു.
സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ 2025-2026 മുതല്‍ പെന്‍ഷന്‍ പ്രതിസന്ധിയിലാകുമെന്നും ബോര്‍ഡ് പറയുന്നു. ഈ കടപ്പത്രങ്ങളുടെ മുതലും പലിശയും തിരിച്ചടയ്ക്കാനുള്ള തുക വൈദ്യുതിനിരക്കിലൂടെ ഉപഭോക്താവില്‍നിന്നാണ് ഈടാക്കുന്നത്. പെന്‍ഷന്‍ ബാധ്യത ഭീമമായി വര്‍ധിക്കുന്നതും നിരക്കുവര്‍ധനയ്ക്ക് കാരണമാവും.
2013ല്‍ ബോര്‍ഡ് കമ്പനിയാക്കിയപ്പോള്‍ നിലവിലെ പെന്‍ഷന്‍കാര്‍ക്ക് തുടര്‍ന്നും പെന്‍ഷനാകാനിരിക്കുന്നവര്‍ക്ക് ഭാവിയിലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വേണ്ടിവരുന്ന തുക 12,419 കോടി എന്നാണ് കണക്കാക്കിയിരുന്നത്.
ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇതിനായി ഉണ്ടാക്കിയ മാസ്റ്റര്‍ ട്രസ്റ്റില്‍ ഇതിനുള്ള പണം നിക്ഷേപിക്കണം. അന്ന് ബോര്‍ഡിന്റെ വിഹിതമായ 11,800 കോടി കണ്ടെത്താന്‍ കടപ്പത്രങ്ങള്‍ ഇറക്കി. ബോര്‍ഡ് ഉപഭോക്താക്കളില്‍നിന്ന് പിരിക്കുന്ന വൈദ്യുതി ഡ്യൂട്ടി പത്തുവര്‍ഷത്തേക്ക് ബോര്‍ഡുതന്നെ കൈവശം വെക്കാനും സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാര്‍ വിഹിതത്തിനുപകരമായിരുന്നു ഈ ക്രമീകരണം. ഈ അനുമതി 2023-ല്‍ അവസാനിക്കുകയാണ്. ഇത് നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
പെന്‍ഷന്‍ ബാധ്യത കാലാകാലം പുനഃപരിശോധിക്കും. ഇതനുസരിച്ച് 2021 മാര്‍ച്ച് 31 വരെ നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിവരുന്ന തുക കണക്കാക്കിയപ്പോഴാണ് 17,237.90 കോടി കൂടി വേണ്ടിവരുമെന്ന് വ്യക്തമായത്.
മാസ്റ്റര്‍ ട്രസ്റ്റിലേക്കുള്ള തുക ബോര്‍ഡ് നിക്ഷേപിക്കാന്‍ വൈകിയാല്‍ 24 ശതമാനം പലിശ നല്‍കണം. ഇത് 12 ശതമാനമാക്കണമെന്നാണ് ബോര്‍ഡിന്റെ മറ്റൊരാവശ്യം. ബോര്‍ഡ് ഉപഭോക്താക്കളില്‍നിന്ന് വൈദ്യുതി ഡ്യൂട്ടി പിരിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായി ട്രസ്റ്റില്‍ അടയ്ക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഇത്തരത്തില്‍ അയ്യായിരത്തിലേറെ കോടി രൂപ ബോര്‍ഡ് ഇതിനകം ഈടാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.