ബഫർസോൺ പ്രതികരണസമയം അപര്യാപ്തം ഡോ ഗീവർഗീസ് മാർ ബർണ്ണാബാസ് തിരുമേനി

ബഫർസോൺ പ്രതികരണസമയം അപര്യാപ്തം ഡോ ഗീവർഗീസ് മാർ ബർണ്ണാബാസ് തിരുമേനി

ബത്തേരി: സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടും. ബഫർസോണുമായി ബന്ധപ്പെട്ട സർക്കാർ പുറപ്പെടുവിച്ച മാപ്പും അവ്യക്തവും ആശങ്കാജനകവുമാണ്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ ഒന്നും തന്നെ കൃത്യമായി മാപ്പിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ തന്നെ ജനവാസ മേഖല എന്ന് അവകാശപ്പെടുമ്പോഴും അത് സ്ഥാപിച്ച എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിലാണ് മാപ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.

ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര സേവന കേന്ദ്രങ്ങളും ഉൾപ്പെടെയുള്ളവ ബഫർ സോണിലാണ് വരുന്നത്.

 വളരെ പരിമിതമായ സമയം മാത്രം നൽകിക്കൊണ്ട് ഇത്തരം കാര്യങ്ങളിൽ കാര്യമായ അവബോധമില്ലാത്ത പൊതു സമൂഹത്തോട് നിങ്ങളുടെ വീടുകളും മറ്റു നിർമ്മിതികളും മാപ്പിൽ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നത് നീതിയുക്തമല്ല.

മാപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുവാനും അത് പരിഹരിക്കാനുള്ള സമയം അനുവദിക്കുകയും ഇത്തരം കാര്യങ്ങൾ സുവ്യക്തമായി പൂർത്തീകരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത് ചെയ്യേണ്ടത്.

 വയനാടൻ ജനതയുടെ അതിജീവനവും തൊഴിലും സംരക്ഷിക്കപ്പെടണമങ്കിൽ കാടും നാടും തമ്മിൽ വേർതിരിക്കപ്പെടേണ്ടതാണ് അതിനാവശ്യമായ നടപടിക്രമങ്ങൾ സർക്കാർതലത്തിൽ നടപ്പിലാക്കണം. ഇതു മാത്രമേ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കുള്ള ഏക ശാശ്വത പരിഹാരം.

 മൈസൂർ - കോഴിക്കോട് പാതയിൽ മൂലഹള്ളിയിൽ വാഹനം ഇടിച്ച് കാട്ടാന ചരിഞ്ഞതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് രാത്രികാല നിരോധന സമയം വർദ്ധിപ്പിക്കാനുള്ള കർണാടക സംസ്ഥാനത്തിന്റെ ശ്രമം അപലപനീയമാണ്.

 ഇതിലും സർക്കാരിന്റെ സ്വത്വര ഇടപെടൽ അനിവാര്യമാണ്. വയനാടൻ ജനതയുടെ അതിജീവനത്തിന് ആവശ്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ബഹുജനപ്രക്ഷോഭത്തിന് ഓർത്തഡോക്സ് സഭയും മുൻപന്തിയിൽ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.