തിരുവനന്തപുരം: ബഫര്‍സോണില്‍ സര്‍ക്കാരിന് വീഴ്‍ച്ച സംഭവിച്ചെന്ന് സീറോ മലങ്കര ആർച്ച്ബിഷപ്പ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ.
സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി. ജനങ്ങൾക്ക് ഇപ്പോൾ നൽകിയ സമയം അപര്യാപ്‍തമാണെന്നും കർദിനാൾ പറഞ്ഞു.
ജനങ്ങൾക്ക് ആശങ്ക അറിയിക്കാൻ സമയം നീട്ടി നൽകണം. ഇതിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ഹെൽപ്പ് ഡെസ്‍ക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ നടപ്പാക്കിയില്ലെന്നും മാർ ക്ലിമിസ് ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.