കോഴിക്കോട്: ബഫര്‍ സോണുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി രൂപത ഇന്ന് മുതല്‍ പ്രത്യക്ഷ സമരത്തിന്. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും.
ബഫര്‍സോണ്‍ വിഷയം നിലനില്‍ക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര തുടങ്ങും. വൈകിട്ട് അഞ്ചിന് മണിയോടെ കൂരാച്ചുണ്ടില്‍ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ഉള്‍പ്പെടെയുളവര്‍ പങ്കെടുക്കും.
ബഫര്‍സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചിട്ടുണ്ട്.
അശാസ്ത്രീയമായ ഉപഗ്രഹ സര്‍വേയിലൂടെ മലയോരജനതയെ അങ്കലാപ്പിലാക്കി സര്‍ക്കാര്‍ പുറത്തുവിട്ട കരുതല്‍മേഖല മാപ്പിങ് വളരെ അപാകത നിറഞ്ഞതാണെന്നാണ് കര്‍ഷകസംഘടനകളുടെ വാദം.
ബഫര്‍സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ഭൂരിഭാഗവും പുതുപ്പാടിയിലെ രണ്ട് സര്‍വേ നമ്പറിലെ ഭൂമിയും കരുതല്‍മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഈ മേഖലയിലെ ജനവാസയിടങ്ങളും വീടുകളുടെയും കൃത്യമായ വിവരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൃഷിഭൂമിയിലും ജനവാസമേഖലയിലും കരുതല്‍മേഖല നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും വനമേഖല മാത്രം കരുതല്‍മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.