കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസുകളില്‍ നടപടി വൈകുന്നതിനെതിരെ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അടുത്ത മാസത്തിനകം സ്വത്തു കണ്ടുകെട്ടല്‍ അടക്കം പൂര്‍ത്തിയാക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.
ഇത് സാധാരണ കേസല്ലെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിച്ചത് നിസാരമായി കാണാനാകില്ല. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അന്ന് ആഭ്യന്തര സെക്രട്ടറി കോടതിയില്‍ നേരിട്ടു ഹാജരാകാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
നേതാക്കളെ എന്‍ഐഎ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും വസ്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടു നേരത്തേയും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ കേസുകളില്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.