ലോകകപ്പ് ജയം: കേരളത്തിന് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍

ലോകകപ്പ് ജയം: കേരളത്തിന് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍

ബ്യൂണസ് ഐറീസ്: ലോകകപ്പ് നേട്ടത്തിനു പിന്നാലെ കേരളത്തിനടക്കം നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സന്ദേശം വന്നത്. കേരളത്തിലെയും, മറ്റു രാജ്യങ്ങളിലെയും അര്‍ജന്റീന ആരാധകര്‍ക്ക് നന്ദിയറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആരാധകര്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം കേരളത്തെ പ്രത്യേകം എടുത്തുപറഞ്ഞാണ് ട്വീറ്റ്. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ രാജ്യങ്ങളിലെ ആരാധകര്‍ക്കും ഫെഡറേഷന്‍ നന്ദി അറിയിക്കുന്നു. വിസ്മയിപ്പിക്കുന്ന പിന്തുണയാണ് ഇവിടങ്ങളില്‍നിന്ന് ലഭിച്ചതെന്ന് ട്വീറ്റില്‍ പറയുന്നു.

അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു കേരളത്തില്‍ ആരാധകര്‍ കൂടുതല്‍. കൂറ്റന്‍ കട്ടൗട്ടുകളും തോരണങ്ങള്‍ തൂക്കിയും ആരാധകര്‍ ടീമിനെ പിന്തുണച്ചു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടമുറപ്പിച്ചപ്പോള്‍ അടുത്തകാലത്തെങ്ങും കാണാത്ത ആഘോഷങ്ങളിലേക്കാണ് ആരാധകര്‍ പോയത്.

നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതമാണ് നേടിയത്. എംബാപ്പെയുടെ ഹാട്രിക്കിനുള്ള മറുപടി മെസിയുടെ ഇരട്ട ഗോളുകളായിരുന്നു. ഒരു ഗോള്‍ എയ്ഞ്ചല്‍ ഡി മരിയയുടേയും.

പിന്നാലെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മെസിക്കും പൗളോ ഡിബാലയ്ക്കും ലിയാന്‍ഡ്രോ പരേഡസിനും ഗോണ്‍സാലോ മോണ്ടീലിനും ലക്ഷ്യം തെറ്റിയില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെ, കോളോ മവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിംഗ്സ്ലി കോമാന്‍, ഓര്‍ലിന്‍ ചൗമേനി എന്നിവര്‍ക്ക് പിഴച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.