തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ അതിവേഗതയ്‌ക്കൊപ്പം കേരളവും. കേരളത്തില്‍ 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് നാളെ തുടക്കമാകും. കൊച്ചി നഗരത്തില്‍ റിലയന്‍സ് ജിയോ ആണ് 5ജി തുടക്കം കുറിക്കുന്നത്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ആദ്യത്തെ 5ജി സേവനം ഉദ്ഘാടനം ചെയ്യും.
കൊച്ചി നഗരസഭയുടെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തില്‍ സേവനം ലഭ്യമാകുക. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു. അതേസമയം വോഡഫോണ്‍ ഐഡിയ (വിഐ), ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള മറ്റു ടെലികോം ഓപ്പറേറ്റര്‍മാര്‍ അവരുടെ 5ജി സേവനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
ഒക്ടോബറിലാണ് രാജ്യത്ത് 5 ജി സേവനത്തിന് തുടക്കമിട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിന്‍, മെറ്റാവേര്‍സ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകള്‍ അണ്‍ലോക്ക് ചെയ്യാന്‍ 5 ജി സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.
2023 ന്റെ തുടക്കത്തില്‍ തന്നെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം 5 ജി എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 2035 ഓടെ ഇന്ത്യയില്‍ 5 ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.
ഇക്കഴിഞ്ഞ ജൂലായ് അവസാനം ഏഴ് ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണം ചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്. 4 ജിയെക്കാള്‍ പത്ത് മുതല്‍ മുപ്പത് ഇരട്ടി വരെ വേഗതയായിരിക്കും 5 ജിക്ക് ഉണ്ടാകുക.
ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്കവാറും എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും 5 ജി കണക്ടിവിറ്റിയുണ്ട്. ഒക്ടോബര്‍ ഒന്നിന് 5ജി സേവനങ്ങള്‍ ആരംഭിച്ചതു മുതല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇന്ത്യയിലെ 50 നഗരങ്ങളില്‍ കവറേജ് വിപുലീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.