ഞങ്ങള്‍ വാക്ക് പറഞ്ഞു, നിറവേറ്റി, എല്ലാവ‍ർക്കും നന്ദി, ഖത്ത‍ർ അമീർ

ഞങ്ങള്‍ വാക്ക് പറഞ്ഞു, നിറവേറ്റി, എല്ലാവ‍ർക്കും നന്ദി, ഖത്ത‍ർ അമീർ

ദോഹ: ലോകകപ്പ് ഫുട്ബോള്‍ ഏറ്റവും ഭംഗിയായി നടത്തുമെന്ന വാഗ്ദാനം പാലിച്ചുവെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. ഫുട്ബോള്‍ ചരിത്രത്തിലെ അസാധാരണമായ ഒരു ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്. സംഘാടനം കൊണ്ട് ഖത്തറെന്ന ചെറിയ രാജ്യത്തിന്‍റെ സംസ്കാര സമ്പന്നതയെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ലോകത്തിന് അവസരമൊരുക്കി. ലോകകപ്പിന്‍റെ വിജയത്തിനായി പിന്തുണച്ച ഫിഫയ്ക്കും മറ്റ് പങ്കാളികള്‍ക്കും നന്ദി, ഷെയ്ഖ് തമീം പറഞ്ഞു.

ലോകകപ്പിന്‍റെ വിജയത്തിനായി ക്രിയാത്മക സംഭാവന നൽകിയ ആരാധകർ, സന്നദ്ധപ്രവർത്തകർ, വ്യക്തികൾ, സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ തുടങ്ങി എല്ലാവർക്കും നന്ദി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് മാന്യമായ രീതിയിൽ അറബ് ലോകത്തെയും ഖത്തറിനെയും അവതരിപ്പിക്കാൻ ലോകകപ്പിലൂടെ സാധിച്ചുവെന്നും ഷെയ്ഖ് തമീം ട്വീറ്റില്‍ പറഞ്ഞു.


അഭിനന്ദനമറിയിച്ച് യുഎഇ ഭരണാധികാരികളും
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ച ഖത്തറിനെ യുഎഇ ഭരണാധികാരികളും അഭിനന്ദിച്ചു. യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപരാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവർ ഷെയ്ഖ് തമീമിന് അഭിനന്ദനസന്ദേശമയച്ചു.
എക്കാലത്തെയും മികച്ച ഫിഫ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിച്ച ഖത്തറിനെ അഭിനന്ദിക്കുന്നു. അസാധാരണമായ ആതിഥ്യമര്യാദ ആധികാരിക അറബ് സംസ്കാരവും മൂല്യങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചുവെന്നായിരുന്നു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ ട്വീറ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.