ന്യൂഡല്‍ഹി: നഗരവാസികള്‍ക്കിടയിലെ ചേരികളില്‍ ഏറ്റവും കുറച്ചു പേര്‍ താമസിക്കുന്നത് കേരളത്തില്‍. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് 45,417 പേര്‍ മാത്രമാണ് ചേരികളില്‍ താമസിക്കുന്നത്. ഗുജറാത്തില്‍ 3.45 ലക്ഷം, ഉത്തര്‍പ്രദേശ് 10.66 ലക്ഷം, മഹാരാഷ്ട്ര 24.99 ലക്ഷം, മധ്യപ്രദേശ് 11.17 ലക്ഷം, കര്‍ണാടക 7.07 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.
രാജ്യസഭയില്‍ സിപിഎം എംപി എ.എ റഹീം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 1.39 കോടി കുടുംബങ്ങളിലെ 6.54 കോടി ആളുകള്‍ രാജ്യത്തുടനീളമുള്ള 1,08,227 ചേരികളിലാണ് താമസിക്കുന്നതെന്ന് മറുപടിയില്‍ പറയുന്നു.
കുടിയേറി പാര്‍പ്പിക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയാണ്. ചേരി നിവാസികള്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലെ ദരിദ്രര്‍ക്കുള്ള ഭവന നിര്‍മ്മാണം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്. ഇതിനാവശ്യമായ സഹായം കേന്ദ്രം നല്‍കുന്നുണ്ടെന്നും കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു.
കണക്കുകളുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഉള്‍പ്പടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചേരി നിവാസികളുടെ എണ്ണം കുടുതലെന്നും രാജ്യത്ത് ഇക്കാര്യത്തില്‍ ഏറ്റവും കുറച്ചു പേര്‍ താമസിക്കുന്നത് കേരളത്തിലാണെന്നും റഹിം വ്യക്തമാക്കി. ബിജെപിയുടെ മാതൃകാ സംസ്ഥാനമായ ഗുജറാത്തിലെ ചേരികളിലെ കുടുംബങ്ങള്‍ മൂന്നര ലക്ഷത്തോളമാണ്. സൂറത്തില്‍ മാത്രം 4,67,434 പേര്‍ ചേരികളില്‍ താമസിക്കുന്നു.
ചേരി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് കൈ കഴുകാനാകില്ല. ചേരി നിവാസികള്‍ക്ക് പാര്‍പ്പിട സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കണമെന്നും റഹിം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.