'കുട്ടികളെയും രക്ഷകര്‍ത്താക്കളെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നു'; ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍

'കുട്ടികളെയും രക്ഷകര്‍ത്താക്കളെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നു'; ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രമുഖ എജ്യൂടെക്ക് ആപ്പായ ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍. ബൈജൂസിന്റെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങളിലാണ് കമ്മീഷന്റെ പരാമര്‍ശം.

കുട്ടികളുടെയും അവരുടെ രക്ഷകര്‍ത്താക്കളുടെയും ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം ബൈജൂസ് അവരെ നിരന്തരം പിന്തുടരുകയും അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് തങ്ങള്‍ മനസിലാക്കിയതായാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

ഇത്തരത്തില്‍ നിരവധി പരാതികള്‍ കമ്മീഷന് ലഭിക്കുന്നുണ്ടന്നാണ് വിവരം. 2005 ബാലാവകാശ നിയമത്തിലെ 13,14 വകുപ്പനുസരിച്ച് മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അധിഷ്ഠിത കരാറില്‍ ഉള്‍പ്പെടുത്തുകയോ അവരെ ചൂഷണം ചെയ്യുകയോ ചെയ്യുന്നത് കുട്ടികളുടെ ക്ഷേമത്തിനെതിരാണെന്ന് മുന്‍പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

എജ്യുടെക് കമ്പനിയായി ബൈജൂസിനെ അംഗീകരിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ കമ്മീഷന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.