പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോ‍ർട്ട് അതോറിറ്റി

പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോ‍ർട്ട് അതോറിറ്റി

ദുബായ്: എമിറേറ്റില്‍ പുതിയ ബസ് റൂട്ടൂകള്‍ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഡിസംബർ 26 മുതല്‍ പുതിയ ബസുകള്‍ ഓടിത്തുടങ്ങും. റൂട്ട് 68, റൂട്ട് എഫ് 62 എന്നിവയാണ് പുതിയ റൂട്ടുകള്‍.

റൂട്ട് 68 എമിറേറ്റിലെ ഉള്‍പ്രദേശങ്ങളിലെ താമസക്കാർക്ക് പ്രയോജനപ്പെടും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ലെഹ്ബാബ് ഫസ്റ്റ് പാർക്കിൽ നിന്ന് ആരംഭിക്കുന്ന പാത, മാർഗം, അൽ-ലിസൈലി, സൈഹ് അൽ സലാം എന്നിവയിലൂടെയാണ് കടന്നുപോകുന്നത്.

റൂട്ട് എഫ് 62, നാദ് അൽ ഹമറിൽ നിന്ന് ദുബായ് ഫെസ്റ്റിവൽ സിറ്റി, ഉമ്മു റമൂൽ എന്നിവിടങ്ങൾ കടന്ന് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ എത്തിച്ചേരുന്ന മെട്രോ ലിങ്ക് ബസ് സർവീസാണിത്. 25 ബസ് റൂട്ടുകളുടെ സേവനവും മെച്ചപ്പെടുത്തുമെന്ന് ആർടിഎ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.