അബുദബി: കെട്ടിട നിർമാണമേഖലയില്‍ ജോലിചെയ്യുന്ന എഞ്ചിനീയർമാർക്ക് അബുദബി നഗരസഭ രജിസ്ട്രേഷന്‍ നിർബന്ധമാക്കി. സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ താമില്‍ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ കാർഡുളളവർക്ക് മാത്രമെ നിർമ്മാണ മേഖലയില്‍ ഇനിമുതല്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ടാകൂ.
ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരും ഇതര വിഭാഗങ്ങളിലുള്ളവരും രജിസ്റ്റര്‍ ചെയ്യണമെന്നതാണ് നിർദ്ദേശം. ജോലിയിലെ സുരക്ഷയും വൈദഗ്ധ്യവും ഉറപ്പുവരുത്തുകയെന്നുളളതാണ് രജിസ്ട്രേഷനിലൂടെ ലക്ഷ്യമിടുന്നത്. നിര്‍മാണ പദ്ധതികളുടെ ടെന്‍ഡര്‍ എടുക്കാന്‍ നിശ്ചിത ശതമാനം പ്രാക്ടിസിങ് എന്‍ജിനീയര്‍, കണ്സൽട്ടിംഗ് എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍ എന്നീ തസ്തികകളിലുള്ളവര് ഉണ്ടായിരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
അതുകൊണ്ടുതന്നെ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും അറ്റസ്റ്റ് ചെയ്യേണ്ടിവരും.
രജിസ്ട്രേഷന്‍ കാര്‍ഡ്, ആവശ്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്ക്കായിരിക്കും എന്‍ജിനീയര്‍ എന്ന പ്രഫഷനല്‍ വിസ ലക്കുക. മറ്റ് തസ്തികകളിലുള്ളവര് എന്‍ജിനീയറായി ജോലിചെയ്യാന്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ട്.
ജോലിയുടെ സ്വഭാവം അനുസരിച്ചായിരിക്കും കാർഡുകള്‍ അനുവദിക്കുക. നിര്‍മാണ മേഖലയില്‍ മൂന്നുവര്‍ഷത്തിനു മേലെ പരിചയമുള്ളവര്‍ക്ക് പ്രാക്ടിസിങ് എന്‍ജിനീയര്‍ എന്ന കാർഡ് നല്‍കും.യുഎഇ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്ത എഞ്ചിനീയർക്ക് താല്‍ക്കാലിക ലൈസന്‍സാണ് നല്കുക.
ഇത് 30 ദിവസത്തിനകവും പെര്‍മനന്റ് ലൈസന്‍സ് 90 ദിവസത്തിനകവും രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ അപേക്ഷകള്‍ റദ്ദാക്കും. വവിധ രേഖകള്‍ സമർപ്പിച്ചാല്‍ മാത്രമെ രജിസ്ട്രേഷന്‍ നടപടികള്‍ പൂർണമാകൂ.
കൂടുതല്‍ വിവരങ്ങള്‍ https://www.tamm.abudhabi വെബ്സൈറ്റിൽ ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.