തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

ദില്ലി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജി ഒക്ടോബറിൽ തള്ളിയിരുന്നു.

സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയാണ് എന്ന സർക്കാരിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ലേല നടപടികൾ ശരിയായ രീതിയല്ല നടന്നതെന്നും സംസ്ഥാന സർക്കാരിനെ ഒഴിവാക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും വിമാനത്താവള കൈമാറ്റം പൊതു താൽപ്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും എതിരാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.