ക്രിസ്മസ്, പുതുവത്സര തിരക്ക്; കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

ക്രിസ്മസ്, പുതുവത്സര തിരക്ക്; കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 51 സ്പെഷ്യൽ ട്രെയിനുകൾ  റെയിൽവേ അനുവദിച്ചു. ഈ മാസം 22 മുതൽ ജനുവരി രണ്ട് വരെയാണ് സർവീസുകൾ. 

ദക്ഷിണ റെയിൽവേ 17 സ്പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്. മറ്റ് സോണുകളിൽ നിന്നുള്ള 34 സ്പെഷ്യൽ ട്രെയിനുകളും കേരളത്തിലേക്ക് സർവീസ് നടത്തും.

എറണാകുളം ജംങ്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ - കൊല്ലം, എറണാകുളം ജംങ്ഷൻ-വേളാങ്കണി, എറണാകുളം ജംങ്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ.

അവധിക്കാലത്തെ തിരക്ക് ലാക്കാക്കി അന്തർ സംസ്ഥാന ബസ് സർവീസുകളും വിമാന സർവീസുകളും നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇത് മലയാളികളായ വിദ്യാർത്ഥികൾ അടക്കം അവധി ആഘോഷിക്കാൻ കേരളത്തിലേക്ക് മടങ്ങി വരാനിരുന്നവരെ വെട്ടിലാക്കി. ട്രെയിൻ ടിക്കറ്റുകൾ നേരത്തെ ഫിൽ ആയതിനാൽ ആ മാർഗവും അടഞ്ഞു.

ഈ സാഹചര്യത്തിൽ കൂടുതൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമായി. ഇതേ തുടർന്നാണ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ തയാറായത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.