കോഴിക്കോട്: എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. കൈക്കൂലി ആരോപണത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലുമാണ് അന്വേഷണം. കേസെടുക്കാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് ഡയറക്ടർ നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തില്‍ പി.സി ആക്ട് 17 എ അനുസരിച്ചാണ് ഇപ്പോൾ കേസ് രിജസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. ടിവി 9 ചാനലിന്റെ ഒളിക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ചാനല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരിലാണ് ചാനല്‍ എം.കെ.രാഘവൻ എം പിയെ സമീപിച്ചത്. ഇടപാടിന് മധ്യസ്ഥത വഹിക്കാന്‍ കോഴ ചോദിച്ചെന്നാണ് ചാനലിന്‍റെ ആരോപണം.
എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു എം പിയുടെ വാദം. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരിലാണ് ചാനല്‍ എം.കെ.രാഘവനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ചു കോടി രൂപ ഡല്‍ഹി ഓഫിസില്‍ എത്തിക്കാന്‍ എം പി ആവശ്യപ്പെടുകയായിരുന്നുവെന്നും 2014 തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 20 കോടി ചിലവഴിച്ചെന്നും ചാനലിന്റെ ഒളിക്യാമറയിലൂടെ വെളിപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.