തിരുവനന്തപുരം: ഉപഗ്രഹ സര്‍വേ വഴി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം ഇടുക്കി ജില്ലയില്‍ 15 ലേറെ പഞ്ചായത്തുകളും വയനാട്, കോഴിക്കോട് ജില്ലകളിലെ ഏഴ് പഞ്ചായത്തുകളും ബഫര്‍ സോണ്‍ പരിധിയില്‍ വരും. സംസ്ഥാനത്തെ 87 ഗ്രാമപഞ്ചായത്തുകളിലൂടെയാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഭൂപടം കടന്നു പോകുന്നത്. ഓരോ വില്ലേജിലെയും ബ്ലോക്ക്, പ്ലോട്ട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തില്‍ ലഭ്യമാണ്.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഭാഗമായി കീരംപാറ, കുട്ടംപുഴ, പിണ്ടിമന പഞ്ചായത്തുകളും ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായി മറയൂര്‍, മൂന്നാര്‍, കുട്ടംപുഴ പഞ്ചായത്തുകളും ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍പ്പെട്ട കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളും ബഫര്‍ സോണ്‍ പരിധിയില്‍ വരുന്നു. ആനമുടിച്ചോല നാഷണല്‍ പാര്‍ക്ക് പരിധിയില്‍ കാന്തല്ലൂര്‍, മൂന്നാര്‍, വട്ടവട പഞ്ചായത്തുകളും കുറിഞ്ഞിമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളും ഉള്‍പ്പെടുന്നു.
പാമ്പാടും ചോല നാഷല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് മൂന്നാര്‍, വട്ടവട പഞ്ചായത്തുകളും മതികെട്ടാന്‍ചോല നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളും ഇടുക്കി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് അറക്കുളം, ഏലപ്പാറ, ഇടുക്കി-കഞ്ഞിക്കുഴി, കാമാക്ഷി, കാഞ്ചിയാര്‍, മരിയാപുരം, ഉപ്പുതറ, വാത്തിക്കുടി പഞ്ചായത്തുകളും മംഗളവനം പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍, മുളവുകാട് പഞ്ചായത്ത് എന്നിവയും ബഫര്‍ സോണിലാണ്.
പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയില്‍ കുമളി, പെരുവന്താനം, വണ്ടിപ്പെരിയാര്‍, എരുമേലി, കോരുത്തോട്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളും ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ആര്യങ്കാവ്, കുളത്തൂപ്പുഴ, തെന്മല പഞ്ചായത്തുകളും നെയ്യാര്‍-പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി അമ്പൂരി, ആര്യനാട്, കള്ളിക്കാട്, കുറ്റിച്ചല്‍, വിതുര പഞ്ചായത്തുകളും പുതിയ ഭൂപടം പ്രകാരം പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്നു.
ആറളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേളകം, കൊട്ടിയൂര്‍, തിരുനെല്ലി പഞ്ചായത്തുകളും പേരാവൂര്‍, മാനന്തവാടി ബ്ലോക്കും മാപ്പില്‍ ഉള്‍പ്പെടുന്നു. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ കൊട്ടിയൂര്‍, തവിഞ്ഞാല്‍, തിരുനെല്ലി പഞ്ചായത്തുകളും ഉള്‍പ്പെടുന്നു.
വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റികള്‍, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്മേനി, നൂല്‍പ്പുഴ, പൂത്താടി, പുല്‍പ്പള്ളി, തിരുനെല്ലി പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കട്ടിപ്പാറ, കൂത്താളി, കൂരാച്ചുണ്ട്, മരുതോംകര, പുതുപ്പാടി, പൊഴുതന, തരിയോട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു.
കരിംപുഴ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി അമരംബലം, ചോക്കാട്, കരുളായി, വഴിക്കടവ് പഞ്ചായത്തുകളും സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായി ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, അഗളി, അലനല്ലൂര്‍, കുമരംപുത്തൂര്‍, പുത്തൂര്‍ പഞ്ചായത്തുകളും മണ്ണാര്‍ക്കാട് നഗരസഭയും ഉള്‍പ്പെടുന്നു. ചോളന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി കുതനൂര്‍, പെരിങ്ങോട്ടുകുറിശി, തിരുവില്വാമല പഞ്ചായത്തുകളും ഉള്‍പ്പെടുന്നു.
പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കണ്ണമ്പ്ര, കിഴക്കഞ്ചേരി, ചേലക്കര, മുള്ളൂര്‍ക്കര, പാണഞ്ചേരി, പാഞ്ഞാള്‍, പഴയന്നൂര്‍, പുത്തൂര്‍, തെക്കുംകര, വടക്കാഞ്ചേരി നഗരസഭ എന്നിവ ഉള്‍പ്പെടുന്നു. ചിമ്മിനി വന്യജീവി സങ്കേതത്തില്‍പ്പെട്ട കിഴക്കഞ്ചേരി, വണ്ടാഴി, അതിരപ്പിള്ളി, കോടശ്ശേരി, മറ്റത്തൂര്‍, പുത്തൂര്‍ വരന്തരപ്പള്ളി പഞ്ചായത്തുകള്‍ ബഫര്‍ സോണ്‍ പരിധിയിലാണ്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായി അയിലൂര്‍, കിഴക്കഞ്ചേരി, നെല്ലിയാമ്പതി, വണ്ടാഴി, അതിരപ്പിള്ളി, കോടശേരി, മറ്റത്തൂര്‍ പഞ്ചായത്തുകളും ബഫര്‍ സോണിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.