നാഗ്പൂര്‍: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലെത്തിയ കേരള ടീം അംഗമായ 10 വയസുകാരി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശിനി നിദ ഫാത്തിമ്മയാണ് മരിച്ചത്.
ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ടീമിന് താമസ- ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്നും ടീം പരാതിപ്പെട്ടു. രണ്ട് ദിവസം മുന്‍പ് നാഗ്പൂരില്‍ എത്തിയ ടീം കഴിഞ്ഞത് താല്‍കാലിക സൗകര്യങ്ങളിലായിരുന്നു.
അസോസിയേഷനുകള്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതായിരുന്നു ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അംഗങ്ങള്‍ വ്യക്താക്കി. എന്നാല്‍ കോടതി ഉത്തരവില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കണമെന്നല്ലാതെ അവര്‍ക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും ദേശീയ ഫെഡറേഷന്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.