ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര നിര്‍ത്തി വയ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. വീണ്ടും കോവിഡ് വ്യാപനമെന്ന പ്രചാരണം അഴിച്ചു വിടുകയാണെന്നും ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം വകവയ്ക്കാതെ ഇന്ന് ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ പതിവുപോലെ മാസ്‌ക് ധരിക്കാതെയാണ് രാഹുല്‍ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയത്.
ലോക്‌സഭാ സ്പീക്കറും രാജ്യസഭ അധ്യക്ഷനും മാസ്‌ക് ധരിച്ചാണ് ഇന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ശേഷം ഇരിപ്പിടങ്ങള്‍ മാറ്റി നിശ്ചയിച്ചത് പോലുള്ള നിയന്ത്രണങ്ങള്‍ നീക്കിയാണ് ശൈത്യകാല സമ്മേളനം തുടങ്ങിയത്. എന്നാല്‍ പല രാജ്യങ്ങളിലും കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സ്പീക്കറും രാജ്യസഭ അധ്യക്ഷനും നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.