മലപ്പുറം: മുസ്ലീം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണന്നും കുപ്പായം മാറും പോല ലീഗ് മുന്നണി മാറില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മുന്നണി ധാരണയാണെന്ന് കരുതരുത്. മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വിഷയാധിഷ്ടിതമായാണ് പറഞ്ഞത്. അതെല്ലാം രാഷ്ട്രീയ സഖ്യമായി കാണരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ലീഗ് പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്. എതിര്‍ക്കേണ്ട വിഷയം വരുമ്പോള്‍ എതിര്‍ത്തിട്ടുണ്ട്. അനുകൂലിക്കേണ്ടപ്പോള്‍ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. മെറിറ്റിന് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. അതില്‍ മുന്നണി പ്രശ്‌നം ഇല്ല.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചകള്‍ സംഭവിച്ചു. സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും അദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി. മുരളീധരനെയും പുകഴ്ത്തിയ അബ്ദുല്‍ വഹാബിന്റെ പരാമര്‍ശം അടഞ്ഞ അധ്യായമാണ്. വഹാബ് വിശദീകരണം നല്‍കി. തങ്ങളുമായി വഹാബ് സംസാരിച്ചു. ഇനി അത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.