തിരുവനന്തപുരം: ലോക്കപ്പ് മര്‍ദനങ്ങള്‍ ഉണ്ടായാല്‍ അന്വേഷണം ഇനി സിബിഐയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. ആ സേനയില്‍ ക്രിമിനലുകള്‍ വേണ്ട.
പൊലീസിലെ ചിലര്‍ ചില വൈകൃതങ്ങള്‍ കാണിക്കുന്നു. അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും കേരളാ പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ വലിയ രീതിയില്‍ കുറഞ്ഞു. മികവാര്‍ന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാന്‍ കഴിയുന്നു. പണ്ട് പൊലീസ് ജനദ്രോഹ സേനയായിരുന്നു.
നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പൊലീസ് അന്ന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. അക്കാലത്ത് തൊഴിലാളികള്‍ ചെറിയ ഒരു ജാഥ നടത്തിയാല്‍ പൊലീസ് തല്ലി തകര്‍ക്കുമായിരുന്നു.
ഭയപ്പാടോടെയായിരുന്നു പൊലീസിനെ ജനങ്ങള്‍ കണ്ടിരുന്നത്. ഇഎംഎസ് സര്‍ക്കാരാണ് പൊലീസില്‍ മാറ്റമുണ്ടാക്കിയത്. അക്കാലത്ത് തൊഴില്‍ സമരത്തില്‍ പൊലീസ് ഇടപെടേണ്ടതിലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
ലോക്കപ്പ് മര്‍ദ്ദനം പാടില്ലെന്ന നിലപാടെടുത്തത് ഇഎംഎസ് സര്‍ക്കാരാണ്. അത് അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.