'ജനവാസ മേഖലകള്‍ ഒഴിവാക്കണം'; ബഫര്‍ സോണ്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് കെ.മുരളീധരന്‍

'ജനവാസ മേഖലകള്‍ ഒഴിവാക്കണം'; ബഫര്‍ സോണ്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് കെ.മുരളീധരന്‍

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കെ.മുരളീധരന്‍ എംപി. ബഫര്‍ സോണ്‍ പരിധി നിശ്ചയിക്കുമ്പോള്‍ ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്നും ഫീല്‍ഡ് സര്‍വേ നടത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയന്‍മെന്റ് സെന്റര്‍ നടത്തിയ ഉപഗ്രഹ സര്‍വേയിലെ വ്യക്തത ഇല്ലായ്മ പരിഹരിക്കാന്‍ ഫീല്‍ഡ് സര്‍വേ നടത്തണമെന്നും ചട്ടം 377 അനുസരിച്ചുള്ള ഉപക്ഷേപം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

വടകര ലോക്‌സഭ മണ്ഡലത്തില്‍ ചക്കിട്ടപ്പാറ, മരുതോങ്കര, ചങ്ങാരോത്ത്, കൂത്തളി പ്രദേശങ്ങള്‍ മലബാര്‍ സംരക്ഷിത വനത്തിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. അശാസ്ത്രീയമായ ബഫര്‍ സോണ്‍ നിര്‍ണയത്തില്‍ ഈ മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്. അതു കൊണ്ട് ജനങ്ങളുടെ ആശങ്ക നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കെ.മുരളീധരന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.