'പുല്‍ക്കൂടിന്റെ നന്മ ഹൃദയത്തിലേറ്റുന്നതാവണം ക്രിസ്തുമസ്': മാര്‍ കണ്ണൂക്കാടന്‍

'പുല്‍ക്കൂടിന്റെ നന്മ ഹൃദയത്തിലേറ്റുന്നതാവണം ക്രിസ്തുമസ്': മാര്‍ കണ്ണൂക്കാടന്‍

പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഒരുക്കിയ മാധ്യമ പ്രവര്‍ത്തകരുടെ ക്രിസ്തുമസ് സംഗമത്തില്‍ കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കേക്ക് മുറിക്കുന്നു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, പി പി. ജെയിംസ്, ഫാ. സിബു ഇരിമ്പിനിക്കല്‍, ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎം.ഐ, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ സമീപം

കൊച്ചി: പുല്‍ക്കൂടിന്റെ നന്മ ഹൃദയത്തിലേറ്റുന്നതാവണം ക്രിസ്തുമസ് അനുഭവമെന്നു കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഒരുക്കിയ മാധ്യമ പ്രവര്‍ത്തകരുടെ ക്രിസ്മസ് സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രക്ഷകനു മുന്നില്‍ കൊട്ടിയടക്കപ്പെട്ട സത്രങ്ങളല്ല എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പുല്‍ക്കൂടുകള്‍ ആവുകയാണ് ക്രിസ്തുമസിന്റെ ഹൃദ്യത. വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നതിന്റെ ആകുലത നെഞ്ചിലേറ്റുന്നവരെ ചേര്‍ത്തു പിടിക്കാനും കരുതലേകാനും നമുക്ക് കടമയുണ്ട്. ബഫര്‍ സോണിന്റെയും വികസന പദ്ധതികളുടെയും പേരില്‍ കൂടിയിറക്കപ്പെടുന്നവരുടെ ആകുലത തിരിച്ചറിയണം. ഒറ്റപ്പെട്ട എതിര്‍ സാക്ഷ്യങ്ങളല്ല, സാമൂഹ്യ സേവനത്തിന്റെ പ്രകാശം പരത്തുന്നതാണ് സഭയെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ നന്മയുള്ള മുഖവും അടയാളപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, പി.പി ജെയിംസ്, കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാരായ ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎം.ഐ, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്നും നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.